കരൂർ വാർഡ് കണ്ടെയ്ൻമൻെറ് സോൺ പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കരൂർ വാർഡ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. കരൂർ വാർഡിലെ മണ്ഡപകുന്നിൽ ഏഴ് കോവിഡ് കേസ് സ്ഥിരീകരിക്കുകയും സമ്പർക്കസാധ്യത 50 പേരിൽ കൂടുതലുമായ സാഹചര്യത്തിലാണ് ഈ പ്രദേശം അടച്ചിടാൻ ആരോഗ്യവകുപ്പ് തീരുമാനമെടുത്തത്. വ്യാഴാഴ്ച കല്ലുവിള അംഗൻവാടിയിൽ വാർഡിലെ പൊതുപ്രവർത്തകരുടെയും ആശാവർക്കർമാരുടെയും യോഗം പോത്തൻകോട് സി.ഐ ഡി. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വേണുഗോപാലൻ നായർ, വാർഡംഗം ഗിരിജകുമാരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കരൂർ വാർഡിലെ നിലവിലെ സ്ഥിതി വിലയിരുത്തി. കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു കാട്ടാക്കട: കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ച ആർ.എസ്.പി നേതാവ് ജി. അർജുനേൻറത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റിവായത്. കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളിലായി വ്യാഴാഴ്ച 17 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആര്യനാട് ആധാരം എഴുേത്താഫിസ് നടത്തിവരികയിരുന്ന അര്‍ജുനന്‍ പൊതുപ്രവർത്തകനായിരുന്നതിനാൽ ഇദ്ദേഹത്തിൻെറ സമ്പർക്കപട്ടിക തയാറാക്കുക ശ്രമകരമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പഞ്ചായത്തിലെ കോട്ടൂർ വനത്തിലെ ആദിവാസി ഊരുകളിൽ 50 പേർക്ക് നടത്തിയ പരിശോധനയിൽ എല്ലാവരും നെഗറ്റിവായി. പഞ്ചായത്തിലെ മന്തിക്കളം, തച്ചൻകോട്, പരുത്തിപ്പള്ളി, പേഴുംമൂട് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാണ്. ആദിവാസി മേഖല വരുന്ന ചോനമ്പാറ, വനം അതിരിടുന്ന കോട്ടൂർ എന്നിവിടങ്ങളിൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിയിൽ 50 പേരുടെ പരിശോധന നടത്തിയപ്പോഴാണ് അഞ്ചുപേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചത്. മുണ്ടുകോണം വാർഡിൽ കുറകോണത്ത് മൂന്നുപേർക്കും മൈലോട്ടുമൂഴി, പൊന്നെടുത്തകുഴി എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് പോസിറ്റിവായത്. നിലവിൽ 97 പേർക്കാണ് പഞ്ചായത്തിൽ രോഗം ബാധിച്ചത്. ഇതിൽ 63 പേർ രോഗമുക്തരായി. കള്ളിക്കാട് പഞ്ചായത്തിൽ നടന്ന സ്രവപരിശോധനയിൽ കാളിപാറ വാർഡിലെ രണ്ടുപേർക്കും വ്ലാവെട്ടി, മഞ്ചാടിമൂട് വാർഡുകളിലായി ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിൽ തേവൻകോട്, കാളിപാറ ഒഴികെയുള്ള വാർഡുകൾ കണ്ടെയ്‌ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി. കാട്ടാക്കട പഞ്ചായത്തിൽ നെയ്യാറ്റിൻകര ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ചെട്ടിക്കോണം വാർഡിലുള്ളവരാണ്. ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ ഗ്രാമങ്ങളിലെ ചെറുകവലകളിലും പട്ടണങ്ങളിലുമൊക്കെ തിരക്കേറി. പൊലീസിൻെറ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെങ്കിലും അനാവശ്യമായി റോഡില്‍ കറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.