പള്ളിപ്പുറം കുറക്കോട്ട്​ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

മംഗലപുരം: . കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ അനിൽകുമാർ, ഭാര്യ സിനി എന്നിവർക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ പോയി മടങ്ങവെയാണ് കാർ അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന മീൻ ലോറി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കുപോയ കാറിൽ പുറകിൽ നിന്നെത്തിയ മറ്റൊരു ലോറിയും ഇടിച്ചു. തുടർന്ന് കാർ റോഡ് വശത്തെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മംഗലപുരം പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു. car1 അപകടത്തിൽ തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.