യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച പ്രതികള്‍ പിടിയില്‍

നേമം: യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ പൊലീസ്​ പിടിയില്‍. ബാലരാമപുരം സ്വദേശികളായ അബു താഹിര്‍, സുബൂര്‍ താഹിര്‍, കാരയ്ക്കാമണ്ഡപം സ്വദേശികളായ തന്‍സീത്ത്, റിഫായി എന്നിവരാണ് പിടിയിലായത്. നാല്​ ദിവസം മുമ്പായിരുന്നു സംഭവം. പ്രതികളിലൊരാള്‍ പാപ്പനംകോട് ജങ്​നില്‍ മാര്‍ക്കറ്റിന്​ സമീപം നടത്തുന്ന കടയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ പാപ്പനംകോട് സ്വദേശിയായ പത്മകുമാറാണ് ആക്രമണത്തിന് ഇരയായത്. ഇറച്ചി തൂക്കിയെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സംഭവദിവസം വൈകുന്നേരം കടയുടമ ഉള്‍പ്പെടെയുള്ള പ്രതികള്‍ സംഘടിച്ചെത്തി യുവാവിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ പത്മകുമാര്‍ കരമനയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. നേമം ഭാഗത്തുനിന്ന് എസ്.ഐ ബി. ദീപുവി​ൻെറ നേതൃത്വത്തിലുള്ള സംഘം കസ്​റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.