പൊലീസുകാർക്കിടയിലെ ആൻറിജൻ പരിശോധന നിർത്തി

തിരുവനന്തപുരം: സംസ്​ഥാനത്തെ പൊലീസ്​ സേനാംഗങ്ങൾക്കായി​ നടത്തിവന്ന കോവിഡ്​ ആൻറിജൻ പരിശോധന നിർത്തി​െവക്കാൻ നിർദേശം. വെൽഫെയർ ഫണ്ടിൽ നിന്നുൾപ്പെടെ പണമെടുത്താണ്​​ എച്ച്​.എൽ.എല്ലുമായി ചേർന്ന്​ ആൻറിജൻ പരിശോധന നടത്തിവന്നത്​. എച്ച്​.എൽ.എല്ലി​ൻെറ പരിശോധനക്ക്​ അംഗീകാരമി​െല്ലന്ന ആക്ഷേപം ഉയർന്നിരുന്നു. അതിനൊടുവിലാണ്​ പരിശോധന നിർത്തി​െവക്കാനും അതിനായി നിയോഗിക്കപ്പെട്ടവ​രെ മടക്കി യൂനിറ്റുകളിലേക്ക്​ അയക്കാനും മേധാവികൾക്ക്​ ഉത്തരവ്​ നൽകിയത്​. ശേഷിക്കുന്ന പരിശോധനകൾ ആരോഗ്യവകുപ്പ്​ സൗജന്യമായി നടത്തുമെന്നും ഉത്തരവിലുണ്ട്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകർക്ക്​ സർക്കാർ ചെലവിൽ പരിശോധന നടത്തു​േമ്പാൾ പൊലീസുകാരുടെ ശമ്പള വിഹിതത്തിൽനിന്ന്​ പണമീടാക്കി പരിശോധന നടത്തുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. പൊലീസുകാർക്ക്​ 'കോവിഡ്​ പോരാളി' പിൻ (ചിത്രം) തിരുവനന്തപുരം: കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി കണ്ടെയ്​ൻമൻെറ്​ സോണുകളിൽ 30 ദിവസത്തിലധികം ജോലിചെയ്​ത പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ ഇനി 'കോവിഡ്​ വാരിയർ' (കോവിഡ്​ പോരാളി) പിൻ നൽകും. ബാഡ്​ജ്​ പോലുള്ള പിൻ പൊലീസുകാർക്ക്​ ഇടത്തേ പോക്കറ്റി​ൻെറ ഫ്ലാറ്റിൽ കുത്താം. പിന്നിന്​ അർഹരായ പൊലീസുകാരുടെ പട്ടിക നൽകാൻ ജില്ല പൊലീസ്​ മേധാവികൾക്ക്​ ഡി.ജി.പി നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.