ഔട്ട്ബോർഡ് എൻജിൻ മോഷണം പോയി​

വിഴിഞ്ഞം: അടിമലത്തുറയിൽ മത്സ്യബന്ധന വള്ളത്തിൽ സൂക്ഷിച്ചിരുന്ന ഔട്ട്ബോർഡ് എൻജിൻ മോഷണം പോയതായി പരാതി. അമ്പലത്തുമൂല സ്വദേശി ടോണി സേവ്യറി​ൻെറ വള്ളത്തിലെ എൻജിനാണ് ശനിയാഴ്ച രാത്രി മോഷണം പോയത്. വള്ളത്തിലുണ്ടായിരുന്ന രണ്ട് എൻജിനുകളിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന 25 എച്ച്.പി സുസുക്കിയുടെ പുതിയ എൻജിനാണ് മോഷണം പോയതെന്നും വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതായും ടോണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.