യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

കിളിമാനൂർ: പൊലീസിന് വിവരങ്ങൾ നൽകിയ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച രണ്ടുപേരെ നഗരൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. നെടുമ്പറമ്പ് തോട്ടവാരം സൂര്യ നിവാസിൽ ആകാശ് (19), കാഞ്ഞിരംവിള സ്വപ്നഭവനിൽ അനന്തു (23) എന്നിവരാണ് അറസ്​റ്റിലായത്. നഗരൂർ ദർശനാവട്ടം, കോയിക്ക മൂല, ലളിത ഭവനിൽ സുരേന്ദ്രബാബുവി​ൻെറ മകൻ വിജയിനെ (19) ആക്രമിച്ച കേസിലാണ് അറസ്​റ്റ്​. ജൂലൈ എട്ടിനാണ് സംഭവം. മുമ്പ്​ നടന്ന ബൈക്ക് മോഷണം സംബന്ധിച്ച വിവരങ്ങൾ വിജയും സുഹൃത്തുക്കളും ചേർന്ന് കിളിമാനൂർ പൊലീസിന് നൽകിയെന്നാരോപിച്ച് ഇവരെ മർദിക്കുമെന്ന് പ്രതികളുൾ​െപ്പടെയുള്ളവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതി​ൻെറ തുടർച്ചയായാണ് അക്രമമെന്ന് നഗരൂർ പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത പ്രതികളെ തിരുവനന്തപുരത്തെ കോവിഡ് നിരീക്ഷണ സെല്ലിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.