സപ്ലിമെൻറിലേക്ക്​ ..................മലയിറങ്ങുന്ന മലഞ്ചരക്കുകൾ

സപ്ലിമൻെറിലേക്ക്​ ..................മലയിറങ്ങുന്ന മലഞ്ചരക്കുകൾ തെക്കൻ കേരളത്തിൻെറ മലഞ്ചരക്ക് വിപണന കേന്ദ്രമെന്ന നിലയിൽ നെടുമങ്ങാടിന് പഴയ പ്രൗഢി ഇന്നില്ല. എന്നാലും ആലപ്പുഴ കഴിഞ്ഞാൽ മലഞ്ചരക്കിന് വിപണിവില നിശ്ചയിക്കുന്നതിൽ നെടുമങ്ങാടിനുള്ള മുഖ്യപങ്ക് ഇന്നും മായാതെ നിൽക്കുന്നു. എന്നാൽ നെടുമങ്ങാട് വിപണിയിൽ ദിനംപ്രതി വന്നിരുന്ന മലഞ്ചരക്കി​ൻെറ നൂറിലൊന്നുപോലും ഇന്നില്ല. പുന്നയ്ക്ക മുതൽ മരച്ചീനി മാവു വരെയുള്ളവ ലോഡ്​ കണക്കിനാണ് നെടുമങ്ങാട് വിപണിയിൽ എത്തിയിരുന്നത്. വമ്പൻ കച്ചവടക്കാർ മുതൽ മുക്കാലിയിൽ ത്രാസ് തൂക്കി വഴിവക്കിലിരുന്ന് മലഞ്ചരക്കുകൾ ശേഖരിച്ചിരുന്നവർ വരെ താലൂക്കിലെ വിവിധ ചന്തകളിലെ കാഴ്ചകളായിരുന്നു. ആദ്യകാലങ്ങളിൽ ഇവിടെനിന്ന്​ ശേഖരിക്കുന്ന മലഞ്ചരക്കുകൾ കാളവണ്ടികളിൽ കയറ്റി തിരുവനന്തപുരം വള്ളക്കടവിലെത്തിച്ച് വള്ളങ്ങളിലാണ് ആലപ്പുഴയിലും െകാച്ചിയിലുമെത്തിച്ചിരുന്നത്. പിന്നീട് അവ ലോറികളിൽ റോഡ്​ മാർഗമായി. എന്നാൽ മലഞ്ചരക്കിൻെറ വരവ് കുറഞ്ഞതോടെ ഇതെല്ലാം അന്യമായി. താലൂക്കിൽ നെടുമങ്ങാട്, പെരിങ്ങമ്മല, നന്ദിയോട്, വിതുര, കാട്ടാക്കട, കോട്ടൂർ കാണിച്ചന്ത തുടങ്ങിയവ മലഞ്ചരക്ക്​ വരവിൻെറ മുഖ്യ കേന്ദ്രങ്ങളായിരുന്നു. ആഴ്ചകളിൽ ഇവിടെയെല്ലാം രണ്ടുദിവസം പ്രധാന ചന്തകളായിരുന്നു. ആ ദിവസങ്ങളിൽ ആളും ആരവവുമായി കഴിഞ്ഞിരുന്ന ചന്തകൾ ഇന്ന് ഒാർമകൾ മാത്രമാണ്​. ഇപ്പോൾ നാമമാത്രമായി എത്തുന്ന മലഞ്ചരക്കുകൾ എല്ലാദിവസവും തുറന്നിരിക്കുന്ന കടകളിൽ എപ്പോൾ വേണമങ്കിലും എത്തിച്ച് കർഷകർക്ക് മടങ്ങാം. അടക്കയും കറുത്തപൊന്നും ഗ്രാമ്പുവും ജാതിക്കയും ഏലവും കശുവണ്ടിയും തുടങ്ങിയ മലഞ്ചരക്കുകളും വനവിഭവങ്ങളും ലോഡുകണക്കിന് എത്തിയിരുന്നിടത്ത് പിന്നീട് അവയൊക്ക റബറിന് വഴിമാറി. താലൂക്കിലുണ്ടായിരുന്ന ഏക്കറ് കണക്കിന് കമുങ്ങിൻ തോട്ടങ്ങൾ വെട്ടിമാറ്റിയതിനാൽ അടയ്ക്കയുടെ വരവ് നിലച്ചു. അടയ്ക്ക സംഭരണരണത്തിന്​ നെടുമങ്ങാട്ട് ആരംഭിച്ച കാംപ്കോ പ്രവർത്തനം നിലച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിച്ചിരുന്ന അടയ്ക്ക സംസ്കരണ (പാക്കുപുര) കേന്ദ്രങ്ങൾ ഒന്നില്ലാതെ അടച്ചുപൂട്ടി. തിരുവിതാംകൂറിലെ ഏറ്റവും വലിയ കുരുമുളക് മാർക്കറ്റായിരുന്ന ആലപ്പുഴ കഴിഞ്ഞാൽ പിന്നെ നെടുമങ്ങാടിനായിരുന്നു പ്രാധാന്യം. താലൂക്കിലെ കല്ലറ പ്രദേശം ഒരു സമയത്ത് കൊച്ചാലപ്പുഴ എന്നറിയപ്പെട്ടിരുന്നു. കല്ലറയിലെ കുരുമുളകിന് അത്രയും ഖ്യാതി ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.