ബിജുലാലി​െൻറ കാറും സ്വർണാഭരണവും അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തു

ബിജുലാലി​ൻെറ കാറും സ്വർണാഭരണവും അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തു തിരുവനന്തപുരം: ട്രഷറി തട്ടിപ്പ്‌ കേസ്‌ പ്രതി ബിജുലാലി​ൻെറ കാറും സ്വർണാഭരണവും അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തു. തട്ടിപ്പ്‌ പണം ഉപയോഗിച്ച്‌ വാങ്ങിയതാണ്‌ ഇവ രണ്ടും. ബുധനാഴ്ച ബിജുലാലിനെ കരമനയിലെയും ബാലരാമപുരം പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധുവീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ്‌ ഇവ കസ്‌റ്റഡിയിൽ എടുത്തത്‌. ഭാര്യക്ക്‌ വാങ്ങി നൽകിയ അഞ്ച്‌ പവൻ സ്വർണാഭരണമാണ്‌ കണ്ടെടുത്തത്‌‌. കാർ വാങ്ങുന്നതിന്‌ നൽകിയ ഒരു ലക്ഷം രൂപ തട്ടിപ്പ്‌ പണമാണെന്ന്‌ പൊലീസിന്‌ നേര​േത്ത വിവരം ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.