കോവിഡ്​ കൂടു​േമ്പാഴും തിക്കും തിരക്കും കുറയുന്നില്ല

കാട്ടാക്കട: ഗ്രാമീണമേഖലയില്‍ കോവിഡ് രോഗികള്‍ അനുദിനം കൂടുമ്പോഴും സർക്കാർ ഒാഫിസുകൾ, അക്ഷയ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കിന്​ കുറവില്ല. സാമൂഹിക അകലം മിക്കയിടത്തും പാലിക്ക​പ്പെടുന്നില്ല. വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഒാഫിസുകളിൽ എത്തുന്നവരുടെ എണ്ണം ദിനവും വർധിക്കുന്നു. ലൈഫ് പദ്ധതിയുടെ സമയപരിധി 27 ആക്കിയിട്ടും വില്ലേ​ജ്​ ഒാഫിസിലും അക്ഷയയിലും ഇപ്പോഴും തിരക്കാണ്​. ബാങ്കുകൾക്ക് മുന്നിൽ പെൻഷനും നിക്ഷേപത്തിനും എത്തി കാത്തുനിൽക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പല സര്‍ക്കാര്‍ ഒാഫിസുകളുടെയും പ്രവര്‍ത്തനം പൂർണതോതിലല്ലാത്തതിനാൽ നിരവധി തവണ ഒാഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമുണ്ടാകുന്നു. താലൂക്ക് ഒാഫിസ്, പഞ്ചായത്ത് ഒാഫിസ്, വില്ലേജ്​ ഒാഫിസ് എന്നിവിടങ്ങളിൽ ജീവനക്കാർ പരിമിതമാണ്​. കോവിഡ് മാർഗനിർ​േദശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന്​ അധികാരമുണ്ടെങ്കിലു​ം കാര്യക്ഷമമായ ​ഇടപെടൽ ഉണ്ടാവാത്ത സാഹചര്യമാണ്​. ചിത്രം: കാട്ടാക്കട വില്ലേജാഫിസിന്​ മുന്നിലെ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.