'ജാമിഅ: ജുഡീഷ്യൽ അന്വേഷണം വേണം'

തിരുവനന്തപുരം: ഡൽഹി ജാമിഅ മില്ലിയ്യയിൽ പൗരത്വ പ്രക്ഷോഭകരായ വിദ്യാർഥിനികളുൾപ്പെടെയുള്ളവർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വിമൻ ജസ്​റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്. എൻ.എഫ്.​െഎ.ഡബ്ല്യു പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിൽ അതിക്രമത്തിനിരയായി രോഗങ്ങൾ വേട്ടയാടുന്നവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയവർക്കെതിരെ എഫ്.​െഎ.ആർ രജിസ്​റ്റർ ചെയ്യാൻപോലും തയാറായിട്ടില്ല. സംഘ്പരിവാറി​ൻെറ സ്ത്രീവിരുദ്ധതക്കും ജനാധിപത്യ ഹിംസക്കുമെതിരെ ജാഗ്രത്തായിരിക്കുകയും വീണ്ടും സമരരംഗത്തിറങ്ങുകയും വേണം. സി.എ.എ വിരുദ്ധ സമരങ്ങളിലെ സ്ത്രീമുന്നേറ്റത്തെ തളർത്താനും ഭീഷണിപ്പെടുത്താനും സംഘ് പരിവാറിന് സാധ്യമല്ലെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.