കണ്ടെയ്‌മെൻറ് സോൺ നിർണയത്തിൽ അടിമുടി മാറ്റം

കണ്ടെയ്‌മൻെറ് സോൺ നിർണയത്തിൽ അടിമുടി മാറ്റം തിരുവനന്തപുരം: കണ്ടെയ്‌മൻെറ്​ സോൺ നിർണയത്തിൽ അടിമുടി മാറ്റവുമായി സർക്കാർ. കൗൺസിലർമാരടക്കം വ്യാപക പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം. നിലവിൽ കണ്ടെയ്ൻമൻെറ്​ സോണുകൾ നിശ്ചയിക്കുന്നത് വാർഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ, ഇനി പൂർണമായി വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണുകളാക്കില്ല. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും സോണുകൾ നിശ്ചയിക്കുക. പോസിറ്റിവായ ആളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ കണ്ടെത്തിയാൽ അവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തി, ആ പ്രദേശം ഒരു കണ്ടെയ്ൻമൻെറ്​ മേഖലയാക്കും. വാർഡിനു പകരം വാർഡി​ൻെറ ഭാഗത്താണ് ആളുകളുള്ളതെങ്കിൽ ആ പ്രദേശമായിരിക്കും കണ്ടെയ്ൻമൻെറ്​ സോൺ. ഇതിനായി കൃത്യമായ മാപ്​ തയാറാക്കും. അതി​ൻെറ അടിസ്ഥാനത്തിലായിരിക്കും സോൺ പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.