ചികിത്സാകേന്ദ്രം ഉദ്ഘാടനം ആഘോഷമാക്കി; ഒടുവിൽ ക്വാറൻറീൻ

ചികിത്സാകേന്ദ്രം ഉദ്ഘാടനം ആഘോഷമാക്കി; ഒടുവിൽ ക്വാറൻറീൻ * ഉദ്ഘാടനയോഗങ്ങളിൽ സംബന്ധിച്ചവരാണ്​ നിരീക്ഷണത്തിലായത്​ അഞ്ചൽ: കോവിഡ് പ്രതിരോധത്തിനായി സർക്കാർ നിശ്ചയിച്ച നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടനങ്ങൾ ആഘോഷപൂർവം നടത്തി. കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രിയുൾപ്പെടെ ജനപ്രതിനിധികൾ ആഘോഷമാക്കി മാറ്റിയത്. അഞ്ചൽ പഞ്ചായത്തിലെ അഞ്ചൽ ഈസ്​റ്റ്​ സ്കൂളിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തി​ൻെറ ഉദ്ഘാടനം മാനദണ്ഡങ്ങൾ അവഗണിച്ചായിരുന്നു. ഏതാനും ദിവസം മുമ്പ് സ്കൂൾ കെട്ടിടത്തി​ൻെറ ഔപചാരിക ഉദ്ഘാടനം കോവിഡ് മാനദണ്ഡപ്രകാരം വിഡിയോ കോൺഫറൻസിലൂടെയാണ് മന്ത്രി നിർവഹിച്ചത്. ദിവസങ്ങൾക്ക് ശേഷം അതേ കെട്ടിടത്തിൽ ആരംഭിച്ച ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ കേന്ദ്രത്തി​ൻെറ ഉദ്ഘാടനം മന്ത്രി നടത്തിയത് മാനദണ്ഡം പാലിക്കാതെയാണ്. മന്ത്രിയും ജനപ്രതിനിധികളും സംബന്ധിച്ച പരിപാടിയിൽ പങ്കെടുത്ത വനിതാ പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം മുഴുവൻ ആശങ്കയിലായി. നിരവധിയാളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതേദിവസം തന്നെയാണ് കുളത്തൂപ്പുഴയിലും ആയൂരിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. കുളത്തൂപ്പുഴയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി ഉൾപ്പെടെയുള്ളവർ നിരിക്ഷണത്തിലായി. ഉദ്ഘാടനയോഗങ്ങളിൽ സംബന്ധിച്ച മുഴുവൻ പേരും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. നിയമം നടപ്പാക്കുന്നതിലും പാലിക്കുന്നതിലും മാതൃകയാകേണ്ടവർതന്നെ നിയമലംഘകരാകുന്നത് പ്രതിക്ഷേധാർഹമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ശ്രീകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ ഉമേഷ്​ ബാബു എന്നിവർ ആരോപിച്ചു. മഴ മാനത്ത് കണ്ടാൽ കടയ്ക്കലിൽ വൈദ്യുതി നിലക്കും * വിദ്യാർഥികളുടെ ഓൺലൈൻ പഠനമടക്കം തടസ്സപ്പെടുന്നു കടയ്ക്കൽ: മാനത്ത് മഴക്കാറ്​ കാണുമ്പോൾ വൈദ്യുതി മുടങ്ങുന്ന അവസ്ഥയിലാണ്​ കടയ്ക്കൽ. മഴക്കാലം തുടങ്ങിയതോടെയാണ് കടയ്ക്കൽ ഡിവിഷന് കീഴിൽ പതിവായി വൈദ്യുതി മുടങ്ങുന്നത്. 11 കെ.വി ലൈനിലെ തകരാറുകളാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. കാറ്റും മഴയും ശക്തമായതിനാൽ 11 കെ.വി ലൈനുകളിൽ മരച്ചില്ലകൾ വീഴുന്നതാണ് വൈദ്യുതി മുടങ്ങാൻ പ്രധാന കാരണം. ഇത്തരത്തിൽ തടസ്സങ്ങളുണ്ടാകുമ്പോൾ വൈദ്യുതി നിലക്കുന്ന സംവിധാനമാണ് വൈദ്യുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി വൈദ്യുതി കടത്തിവിട്ട് തടസ്സമായ മരച്ചില്ലകളെ കത്തിച്ച് കളയുന്ന രീതിയാണ് അവലംബിക്കുന്നത്. ചെറിയ തോതിൽ തീ പടർന്ന് തടസ്സമായിരിക്കുന്ന മരക്കഷണങ്ങൾ നിലം പതിക്കുമ്പോഴാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത്. എന്നാൽ തടസ്സം നീങ്ങാതിരുന്നാൽ ജീവനക്കാർ എത്തി സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കേണ്ടിവരുന്നു. മഴക്കാലത്തിന് മു​േമ്പ ലൈനിലേക്ക് നീങ്ങുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ട്. ഇത്തരം പ്രവൃത്തി ലോക്ഡൗൺ കാലത്തും നടത്തിയിരുന്നു. എന്നാൽ ലൈനിൽ തടസ്സങ്ങളുണ്ടാകൽ കുറഞ്ഞതുമില്ല. വൈദ്യുതി മുടക്കം പതിവായതോടെ ഓൺലൈൻ പഠനത്തിലേർപ്പെടുന്ന വിദ്യാർഥികളാണ് ബുദ്ധിമുട്ടുന്നത്. വൈദ്യുതി ഇടയ്ക്കിടെ നിലക്കുന്നതിനാൽ വീട്ടുപകരണങ്ങൾക്കടക്കം കേടുപാടുകൾ സംഭവിക്കുന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.