കിംസിൽ എക്​മോ സ​േങ്കതത്തിൽ യുവതിയെ രക്ഷിച്ചു

തിരുവനന്തപുരം: ഗർഭഛിദ്രത്തെതുടർന്ന്​ അതീവ ഗുരുതരാവസ്​ഥയിൽ കിംസ്​ ഹെൽത്തിൽ എത്തിച്ച ആ​ന്ധ്ര സ്വദേശിയെ എക്​മോ (എക്​സ്​ട്രാ കോർപോറിയൽ മെംബ്രെയിൻ ഒാക്​സിജനേഷൻ) എന്ന നൂതന സ​േങ്കതത്തിലൂടെ രക്ഷപ്പെടുത്തി. വിശാഖപട്ടണം സ്വദേശിയായ 27കാരി മറ്റൊരാശുപത്രിയിൽ ഗർഭസംബന്ധമായ ശസ്​ത്രക്രിയക്കുശേഷം ഗുരുതരനിലയിലാണ്​ കിംസിൽ എത്തിയത്​. ഗർഭപാത്രത്തിന്​ ഗുരുതര തകരാർ കണ്ടെത്തിയതിനെതുടർന്ന്​ ഡോ. ഗിരിജ ഗുരുദാസി​ൻെറ നേതൃത്വത്തിൽ അടിയന്തര ശസ്​ത്രക്രിയ നടത്തി. എങ്കിലും രക്തസമ്മർദം അതിവേഗം താഴുകയും ഹൃദയമിടിപ്പ്​ മന്ദഗതിയിലാകുകയും ചെയ്​തു. ഹൃദയപേശികൾ ദുർബലമാകുന്ന സ്​ട്രെസ്​ കാർഡിയോ മയോപ്പതിയിലേക്ക്​ നീങ്ങിയ രോഗിക്ക്​ ഹൃദയാഘാത സാധ്യത ഏറി. വൃക്കകളടക്കം ആന്തരികാവയവങ്ങളുടെ പ്രവർത്തനം ബുദ്ധിമുട്ടിയതിനാലാണ്​ എക്​മോ നടത്താൻ തീരുമാനിച്ചത്​. രോഗിയുടെ നെഞ്ച്​ തുറന്ന്​ എക്​മോ മെഷീനുമായി ഹൃദയത്തി​ൻെറ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തി​ൻെറയും ശ്വാസകോശങ്ങളുടെയും പ്രവർത്തനം പിന്നീട്​ എക്​മോയിലൂടെയായിരുന്നു. മൂന്നുദിവസം കഴിഞ്ഞ്​ സ്​ഥിതി മെച്ച​പ്പെട്ടു. അണുബാധയുണ്ടായേക്കാമെന്നതിനാൽ നെഞ്ചടച്ച്​ എക്​മോ മെഷീൻ കൈകളിലും കാലുകളിലും ഘടിപ്പിച്ചു. ആറാംദിനം രോഗി സുഖം പ്രാപിച്ചതിനാൽ മെഷീൻ മാറ്റി. ഇതിനകം അമ്പതിലേറെ എക്​മോ ചെയ്​ത കിംസ്​ ഹെൽത്ത്​ ഇൗ നേട്ടം കൈവരിച്ച കേരളത്തിലെ ഏക ആശുപത്രിയാണെന്ന്​ കിംസ്​ ഹെൽത്ത്​ കാർഡിയോ തൊറാസിക്​ ആൻഡ്​ വാസ്​കുലർ സർജറി സീനിയർ കൺസൾട്ടൻറും വകുപ്പ്​ മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ പറഞ്ഞു. കാർഡിയാക്​ സർജന്മാരായ ഷാജി പാലങ്ങാടൻ, വിജയ്​ തോമസ്​ ചെറിയാൻ, കാർഡി​യാക്​ അനസ്​​തെറ്റിസ്​റ്റ്​ സുഭാഷ്​, കാർഡിയോ ഗൈനക്കോളജിസ്​റ്റുമാരായ ഗിരിജ ഗുരുദാസ്​, റോഷ്​നി അമ്പാട്ട്​, സജിത്ത്​ മോഹൻ എന്നിവരാണ്​ ചികിത്സക്ക്​ നേതൃത്വം നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.