മിന്നല്‍പരിശോധനയുമായി കമീഷണർ

തിരുവനന്തപുരം: ലോക്ഡൗൺ വിലക്ക് ലംഘനം ശ്രദ്ധയിൽ​െപട്ടതിനെത്തുടർന്ന് സിറ്റി പോലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ ഇന്നലെ പേരൂർക്കട പോലീസ് സ്​റ്റേഷൻ പരിധിയിൽ മിന്നൽപരിശോധന നടത്തി. പേരൂർക്കട എസ്.എ.പി ക്യാമ്പിന്​ സമീപത്തെ സി.ഡി.എസ് കാൻറീനില്‍ സാമൂഹിക അകലം പാലിക്കാതെ തിരക്ക്​ കൂട്ടുന്നതും കണ്ടെത്തി. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.ഡി.എസ് കാൻറീനില്‍ കാര്‍ഡ് ഉള്ളവർ മാത്രമേ സാധനങ്ങൾ വാങ്ങാൻ വരാവൂ. കാര്‍ഡ് ഉടമകള്‍ക്ക് സി.ഡി.എസ് കാൻറീനില്‍ നിന്നും വരേണ്ട ആളുടെ പേരും തീയതിയും സമയവും കാണിച്ച് എസ്.എം.എസ് അയക്കും. ആ സമയത്ത് മാത്രമേ കടത്തി വിടുകയുള്ളൂവെന്നും കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.