നിരോധിത ലഹരി ഉൽപന്നങ്ങളുമായി ഒരാൾ അറസ്​റ്റിൽ

അഞ്ചൽ: നിരോധിത ലഹരി വസ്തുക്കളുമായി കാറിൽ സഞ്ചരിച്ച ഒരാളെ പൊലീസ് അറസ്​റ്റ് ചെയ്തു. നെടിയറ അക്കാട്ട് പറമ്പിൽ സലീമാണ് (52) പിടിയിലായത്. 37 പാക്കറ്റ് ലഹരി ഉൽപന്നങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അഞ്ചൽ ചന്തമുക്കിൽ വാഹന പരിശോധനക്കിടെയാണ് സലീം പൊലീസ് പിടിയിലായത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി. തേക്ക് കടപുഴകി വൈദ്യുതിത്തൂൺ ഒടിഞ്ഞു (ചിത്രം) വെളിയം: കാറ്റിലും മഴയിലും തേക്ക് കടപുഴകി വീണ് വൈദ്യുതിത്തൂൺ ഒടിഞ്ഞു. മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് വെളിയം ചൂരക്കോട് കൽച്ചിറ റോഡിലാണ് സംഭവം. വ്യാഴാഴ്ച ജീവനക്കാർ തൂണിൻെറ മുകളിൽ കിടന്ന മരം വെട്ടിമാറ്റി 12.50നാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. കൈത്താങ്ങായി കനിവ് സൗഹൃദവേദി ചടയമംഗലം: അക്കോണം കനിവ് സൗഹൃദവേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ബലിപെരുന്നാൾ ധനസഹായ വിതരണം ജലാലിയ മദ്റസത്തുൽ ബനാത്തിൽ നടത്തി. പ്രസിഡൻറ് എം. ഷെഹീറുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. സൈക്രട്ടറി സജിൻ സൈൻല്ലാബ്​ദീൻ, നസീർ, സജീവ്, മുഹമ്മദ് റാഫി, നൗഫൽ, ഇഖ്ബാൽ, മുജീബ്, നൗഫൽ മന്നാനി, ബബീർ, ഫൈസൽ, സജീർ, ഷറഫാൻ, നാസർ മുസ്​ലിയാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.