ആശുപത്രി വികസനത്തിൻെറ പേരിൽ കബളിപ്പിക്കുന്നെന്ന് പത്തനാപുരം: താലൂക്ക് ആശുപത്രി വികസനത്തിൻെറ പേരില്‍ എം.എൽ.എയും ഇടതുനേതാക്കളും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം സി.ആർ. നജീബ് ആരോപിച്ചു. കോൺഗ്രസിൻെറയും യുവജനസംഘടകളുടെയും സമ്മർദം കൊണ്ടാണ് താലൂക്കാശുപത്രി യാഥാർഥ്യമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആശുപത്രി യാഥാർഥ്യമാകുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമിക ചികിത്സാകേന്ദ്രത്തിൻെറ ഉദ്ഘാടനം സി.പി.ഐ ബഹിഷ്കരിച്ചു അഞ്ചൽ: എൽ.ഡി.എഫ് ഭരണത്തിലുള്ള അലയമൺ പഞ്ചായത്തിൽ കരുകോൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ചികിത്സാ കേന്ദ്രത്തിൻെറ ഉദ്ഘാടനത്തിൽനിന്ന് സി.പി.ഐ വിട്ടുനിന്നു. അലയമൺ പഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം മുന്നണിമര്യാദകൾ ലംഘിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ നിലപാടുകളാണ് സി.പി.എം കൈക്കൊള്ളുന്നതെന്നും പഞ്ചായത്തിലെ നാളിതുവരെയുള്ള വികസന പ്രവർത്തനങ്ങളിൽ ആശാവഹമായ പുരോഗതി കൈവരിക്കാൻ കഴിയാത്തത് ഇതുമൂലമാണെന്നും സി.പി.ഐ നേതൃത്വം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. അലയമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മുരളി, അസി.സെക്രട്ടറി രാജേഷ്കരുകോൺ, എ.ഐ.വൈ.എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റി അംഗം എം. വിശാഖ് എന്നിവരാണ് പ്രസ്താവനയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.