ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ മലയോര ഹൈവേയുടെ ടാറിങ് ഒലിച്ചുപോയി

ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ മലയോര ഹൈവേയുടെ ടാറിങ് ഒലിച്ചുപോയി (ചിത്രം)കുളത്തൂപ്പുഴ: ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ മലയോര ഹൈവേയുടെ ടാറിങ് വെള്ളത്തില്‍ ഒലിച്ചുപോയി. കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന്​ സമീപം ഹൈവേ നിര്‍മാണത്തി​ൻെറ ആദ്യഘട്ടം മുതല്‍ തന്നെ കുടിവെള്ള പൈപ്പില്‍ നിന്നുമുള്ള വെള്ളമൊലിച്ചെത്തി ടാറിങ് ഇടിഞ്ഞുതാഴ്ന്നിരുന്നു. തുടര്‍ന്ന് രണ്ടുതവണയായാണ് ഇവിടെ മണ്ണിട്ട്​ നികത്തി ടാറിങ് പൂര്‍ത്തീകരിച്ചത്. ഇതിനുപിന്നാലെ റോഡിന് നടുവിലൂടെ കുടിവെള്ളം കിനിഞ്ഞെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ചുപോയതോടെ ഇവിടെയുണ്ടായിരുന്ന ടാറും ഇളകിപ്പോവുകയായിരുന്നു. ആദ്യ മഴയില്‍ തന്നെ ടാറിങ് ഒലിച്ചുപോയത് നിർമാണത്തിലെ തകരാറാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഓട്ടോയിൽ മദ്യക്കച്ചവടം നടത്തിയവർ പിടിയിൽ(ചിത്രം)കൊട്ടാരക്കര: ഓട്ടോയിൽ മദ്യക്കച്ചവടം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പനവേലി കക്കാട് ജങ്ഷനിലെ ഓട്ടോ സ്​റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ഏനാത്ത് ഇളങ്ങമം​ഗലം മധുവിലാസത്തിൽ മുരളീധരൻപിള്ള (44), ഏനാത്ത് ഇളങ്ങമം​ഗലം കീച്ചരിഴികത്ത് വീട്ടിൽ ​ ദിലീപ് (38) എന്നിവരാണ് ‌പിടിയിലായത്. ഓട്ടോയിൽ കക്കാട് ജങ്​ഷനിൽ മദ്യ വിൽപന നടത്തു​െന്നന്ന്​ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്​ കൊല്ലം റൂറൽ പൊലീസ് ലഹരിവിരുദ്ധ സ്​ക്വാഡി​ൻെറ നേതൃത്വത്തിലാണ് പിടികൂടിയത്. നാല് ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. എസ്.ഐമാരായ ശിവശങ്കരപ്പിള്ള, രാജശേഖരൻ, എ.എസ്.ഐ ഓമനക്കുട്ടൻ, അ‍ജയൻ, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.'കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം'കൊട്ടാരക്കര: ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കൊട്ടാരക്കരയിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കൊട്ടാരക്കര ഏരിയ കമ്മിറ്റി പ്രസിഡൻറ് കൊച്ചനിയനും സെക്രട്ടറി കല്യാണി സന്തോഷും ആവശ്യപ്പെട്ടു. കോവിഡ് ഭീഷണിയെ തുടർന്ന് പലപ്പോഴായി 60 ദിവസം കൊട്ടാരക്കര ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. ഇതുമൂലം ഇടത്തരം കച്ചവടക്കാരും തൊഴിലാളികളും പട്ടിണിയിലാണ്. വായ്​പയും ചിട്ടിയും കടവാടകയും വൈദ്യുതി ചാർജും കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നതായി ഭാരവാഹികൾ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമയ ക്രമീകരണങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.