ക്ഷേത്രങ്ങളിൽ മോഷണം പെരുമ്പുഴ: പുനുക്കന്നൂർ ചിറയടി മഹാദേവർ ക്ഷേത്രത്തിലും തൊട്ടടുത്ത ചെറുകര ദുർഗാദേവീ ക്ഷേത്രത്തിലും മോഷണം. മഹാദേവ ക്ഷേത്രത്തിനുള്ളിലെ വഞ്ചി മോഷ്ടാക്കൾ കൊണ്ടുപോയി. ക്ഷേത്രത്തിൽ കയറിയ വഴിതന്നെ തിരികെ ഇറങ്ങി റോഡിലൂടെ വഞ്ചിയുമായി നടന്നുപോകുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മാസ്ക്കും തൊപ്പിയും ധരിച്ചിട്ടുണ്ട്. വഞ്ചിയിൽ പതിനായിരം രൂപയിൽ കൂടുതൽ ഉണ്ടാകുമെന്നും വിലപിടിപ്പുള്ള മറ്റൊന്നും നഷ്ടമായില്ലെന്നും ക്ഷേത്ര സെക്രട്ടറി രാജിത്ത് പറഞ്ഞു.ചെറുകര ദുർഗദേവീ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് ദേവിക്ക് ചാർത്തുന്ന ആഭരണങ്ങളാണ് കവർന്നത്. ഊട്ടുപുര കുത്തിത്തുറന്നെങ്കിലും മറ്റൊന്നും കൊണ്ടുപോയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കുണ്ടറ പൊലീസ് അന്വേഷണം തുടങ്ങി. പെരുന്നാൾ നമസ്കാരമില്ലകുണ്ടറ: കേരളപുരം ഇളമ്പള്ളൂർ മുസ്ലിം ജമാഅത്തുകളിൽ വെള്ളിയാഴ്ച ബലിപെരുന്നാൾ നമസ്കാരവും ജുമുഅ നമസ്കാരവും ഉണ്ടായിരിക്കുന്നതല്ല. രണ്ട് നമസ്കാരങ്ങളും വീടുകളിൽ നിർവഹിക്കണം.മാസ്ക്കും ബ്ലീച്ചിങ് പൗഡറും വിതരണം ചെറുമൂട്: നവധാര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാസ്ക്കുകളും ബ്ലീച്ചിങ് പൗഡറും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എസ്. ജയപ്രകാശ്, സെക്രട്ടറി രാഹുൽ ആർ. ഉണ്ണിത്താൻ എന്നിവർ നേതൃത്വം നൽകിസന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്യണംകുണ്ടറ: പഞ്ചായത്ത് തെറ്റിക്കുന്ന് ഐ.എച്ച്.ആർ.ഡി കോളജിൽ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9496041783, 9495753904, 7510266743.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.