കന്നുകാലി ഫാമിലെ മാലിന്യം: കിണർവെള്ളം ഉപയോഗിക്കാനാവുന്നില്ല

കന്നുകാലി ഫാമിലെ മാലിന്യം: കിണർവെള്ളം ഉപയോഗിക്കാനാവുന്നില്ല (ചിത്രം)പാരിപ്പള്ളി: കന്നുകാലി ഫാമിലെ മാലിന്യം മൂലം സമീപത്തെ വീട്ടിലെ കിണർവെള്ളം ഉപയോഗിക്കാനാവുന്നില്ലെന്ന്​ പരാതി. കല്ലുവാതുക്കൽ കുളത്തുർകോണത്ത് പ്രവർത്തിക്കുന്ന ഫാമിലെ ചാണകവും മൂത്രവും കലർന്ന മാലിന്യം തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ ഇറങ്ങുന്നുവെന്നാണ്​ പരാതി ഉയർന്നിട്ടുള്ളത്​. ഒലിച്ചുവരുന്ന മാലിന്യം കിണറി​ൻെറ അടുത്തുവരെ എത്തുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. വീട്ടിനകത്തും പുറത്തും അസഹ്യമായ ഈച്ചശല്യം നിമിത്തം ആഹാരം പാകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. ഇരുളി​ൻെറ മറവിൽ മാലിന്യം തള്ളുന്നു* മരുത്തടി മുതൽ രാമന്‍കുളങ്ങര വരെയാണ്​ മാലിന്യം നിക്ഷേപിക്കുന്നത്​ രാമന്‍കുളങ്ങര: മരുത്തടി മുതൽ രാമന്‍കുളങ്ങര വരെ റോഡിലും ഉപറോഡുകളിലും മാലിന്യം കുന്നുകൂടുന്നു. വഴിവിളക്കുകള്‍ മിക്ക ഭാഗങ്ങളിലും പ്രകാശിക്കാത്തതിനാൽ ഇരുളിൻെറ മറവിലാണ് മാലിന്യനിക്ഷേപം. നാല് മാസമായി ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം നിശ്ചലമായതിനാല്‍ വീടുകളിലും പ്ലാസ്​റ്റിക് മാലിന്യവും നിറഞ്ഞു. മാലിന്യപ്രശ്​നത്തിന്​ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മമത നഗര്‍ സെക്രട്ടറി വാര്യത്ത് മോഹന്‍കുമാര്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് പരാതി നൽകി. അംഗൻവാടി കെട്ടിടം നിർമാണത്തിന് സ്ഥലം നൽകിഓച്ചിറ: ക്ലാപ്പന പഞ്ചായത്ത് ഒന്നാം വാർഡിലെ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ആലുംപീടിക, പട്ടശ്ശേരിമുക്ക് ഇടച്ചിറിയിൽ ശാന്തമ്മയും മകൻ മധുവും ചേർന്ന് മൂന്ന് സൻെറ് ഭൂമി സൗജന്യമായി നൽകി. പിതാവ് ജനാർദന​ൻെറ ആഗ്രഹപ്രകാരമാണ് സ്ഥലം നൽകിയതെന്ന് വാർഡ് അംഗം പി. ബിന്ദുവും പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാലും അറിയിച്ചു.വിജയികളെ അനുമോദിച്ചുകൊല്ലം: കോൺഗ്രസ്‌ അമ്മൻനട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ വീടുകളിലെത്തി അനുമോദിച്ചു. അരവിന്ദ് ബേബി എന്ന വിദ്യാർഥിയുടെ വീട്ടിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. എം. ആദർശ്, അനു വിജയ്, സ്വാതി സുനിൽകുമാർ, പാർവതി ബ്രഹ്മാനന്ദൻ, എസ്​. അതുഷ്, സഞ്ജു എം. സജി എന്നീ വിദ്യാർഥികളെയും അനുമോദിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആർ. രാജ്‌മോഹൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ് കെ. ശിവരാജൻ, ഡിവിഷൻ പ്രസിഡൻറ് എസ്. മധുസൂദനൻ, പട്ടത്താനം സിദ്ധാർഥൻ, താഹിന, ടി. നാഗരാജൻ, പട്ടത്താനം ഷെഫീഖ്, എ. അഭിലാഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.