പ്രാവ് മോഷണം; രണ്ടുപേർ അറസ്​റ്റിൽ

തിരുവനന്തപുരം: കട കുത്തിത്തുറന്ന് പ്രാവുകളെ മോഷ്​ടിക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. കൊടുങ്ങാനൂർ വെള്ളക്കടവ് സ്വദേശി വിബിൻ (22), ജഗതി സ്വദേശി രാഹുൽ (21) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ശനിയാ​ഴ്​ച പുലർച്ചയോടെയായിരുന്നു സംഭവം. ശാസ്തമംഗലം മരുതംകുഴിപാലത്തിന് സമീപത്തെ പെറ്റ് ഷോപ്പ് വിബിനും രാഹുലും ചേർന്ന് കുത്തിത്തുറന്ന ശേഷം കടയിലുണ്ടായിരുന്ന ആറു പ്രാവുകളെ തട്ടിയെടുക്കുകയായിരുന്നു. മോഷണശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്ക​െവ പൊലീസ് സംഘം എത്തി. വിബിൻ ഓടി രക്ഷപ്പെട്ടു. രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ണവിവരം പുറത്തായത്. തുടർന്ന് ശനി‍യാഴ്ച രാവിലെയോടെ വിബിനെയും രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വിബിൻ നേര​േത്ത കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.