മുഖ്യമന്ത്രിയുടെ ഒാഫിസ്​ രാജ്യദ്രോഹ കുറ്റവാളികളുടെ റിക്രൂട്ട്​മെൻറ്​ കേന്ദ്രം -ആർ.എസ്​.പി

മുഖ്യമന്ത്രിയുടെ ഒാഫിസ്​ രാജ്യദ്രോഹ കുറ്റവാളികളുടെ റിക്രൂട്ട്​മൻെറ്​ കേന്ദ്രം -ആർ.എസ്​.പി തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസ്​ രാജ്യദ്രോഹ കുറ്റവാളികളുടെ റിക്രൂട്ട്​മൻെറ്​ കേന്ദ്രമായി മാറിയെന്ന്​ ആർ.എസ്​.പി. ഡി.ജി.പി ഉൾപ്പെടെ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരുമായി സ്വർണക്കടത്തുകേസിലെ പ്രതികൾക്കുള്ള അവിഹിത ബന്ധം അ​േന്വഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും സംസ്​ഥാന സെക്രട്ടറി എ.എ. അസീസ്​, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂലധനശക്തികളോടുള്ള അമിതവിധേയത്വമാണ്​ സർക്കാറിനെ ചങ്ങാത്തമുതലാളിത്തത്തിലേക്ക്​ നയിച്ചത്​. അതി​ൻെറ പരിണതഫലമാണ് ആഗോള മൂലധന ശക്തികൾ കൺസൾട്ടൻസികളിലൂടെ സമാന്തര കോർപറേറ്റ്​ ഭരണം തുടങ്ങിയത്​. മത്സര പരീക്ഷകളിലൂടെ നിയമിതരാകുന്ന ഉദ്യോഗസ്​ഥർ കഴിവുകെട്ടവരാണെന്നും കൺസൾട്ടൻസി വഴി നിയമിക്ക​െപ്പടുന്ന കള്ളക്കടത്തുകാർ ശ്രേഷ്​ഠരുമാണെന്ന സർക്കാർ നിലപാട്​ സിവിൽ സർവിസിനോടുള്ള വെല്ലുവിളിയാണ്​. റേഷൻകടകളുടെ ഒാ​േട്ടാമോഷന്​ ഇ-പോസ്​ സ്​ഥാപിക്കാനുള്ള ടെൻഡറിൽ ​െപാതുമേഖല സ്​ഥാപനമായ ​െഎ.ടി.​െഎയെ തഴഞ്ഞാണ്​​ വിഷൻടെക്കിന്​ കരാർ​ നൽകിയത്​. യഥാസമയം ടെക്​നിക്കൽ ഡെമോ പോലും നടത്താൻ കഴിയാതിരുന്ന ഇവർക്ക്​ സമയം നീട്ടിനൽകി കരാർ നൽകുകയായിരുന്നു. ഇതിനുള്ള ടെൻഡർ ഇവാ​േല്വഷൻ കമിറ്റിയിൽ മുൻ ​െഎ.ടി സെക്രട്ടറി നിർ​േദശിച്ചവരാണ്​ ഉണ്ടായിരുന്നതെന്നും നേതാക്കൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.