ആര്യനാട് പഞ്ചായത്തിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻറർ ഒരുങ്ങുന്നു

ആര്യനാട് പഞ്ചായത്തിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ഒരുങ്ങുന്നു ആര്യനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യനാട് പഞ്ചായത്തിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ഒരുങ്ങുന്നു. ആര്യനാട് താന്നിമൂട് പാരിഷ് ഹാളിനോട് ചേർന്ന് വിദ്യജ്യോതി ബോയ്സ് ഹോമാണ് ചികിത്സ കേന്ദ്രമായി സജ്ജീകരിക്കുന്നത്. അമ്പത് കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചത്. ആര്യനാട് പഞ്ചായത്തി​ൻെറയും ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തി​ൻെറയും മേൽനോട്ടത്തിലാണ് ഇത്‌ പ്രവർത്തിക്കുന്നത്. അടുത്തദിവസം മുതൽ തന്നെ പൂർണസജ്ജമാകും. കോവിഡ് പോസിറ്റീവ് ആയതും എന്നാൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായ ആളുകൾക്കാണ്​ ഇവിടെ ചികിത്സ നൽകുന്നത്. രോഗം മൂർച്ഛിക്കുന്ന സാഹചര്യം വന്നാൽ അവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ നിർദേശാനുസരണം അരുവിക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകൾ സജ്ജമാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.