മടവൂരിൽ കിണറ്റിലകപ്പെട്ട ആളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കിളിമാനൂർ: മടവൂരിൽ യുവാവ് കാൽ വഴുതി കിണറ്റിൽവീണു. കൂട്ടുകാർ രക്ഷിക്കാനിറങ്ങിയെങ്കിലും പിന്നീട് തിരികെക്കയറി. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. മടവൂർ കക്കോട്ട് ചരുവിളവീട്ടിൽ സനൽ (23) ആണ് ഏകദേശം 50 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള വീട്ടുമുറ്റത്തെ കിണറ്റിലകപ്പെട്ടത്. കൂട്ടുകാരായ ശ്രീജുവും ലിജിനും സനലിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയെങ്കിലും സ്വരക്ഷാർഥം തിരിച്ചു കയറി. പിന്നീട് ആറ്റിങ്ങൽ അഗ്‌നിശമനസേന സ്ഥലത്തെത്തി സനലിനെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ആറ്റിങ്ങൽ ഫയർസ്​റ്റേഷൻ സ്​റ്റേഷൻ ഓഫിസർ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് മധുസൂദനൻ നായർ, സി.ആർ. ചന്ദ്രമോഹൻ, ഷിജാം, ബിനു, വിദ്യാരാജ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ്, അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിത്രം Kmr. Pho- 20-2 a മടവൂരിൽ കിണറ്റിലകപ്പെട്ട സനലിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.