കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

തിരുവനന്തപുരം: തീരദേശ മേഖലയിലും സമീപ പ്രദേശങ്ങളിലും കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുന്നതിനും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗം ചേർന്ന്​ തീരുമാനിച്ചു. തഹസിൽദാർ അജയകുമാർ, ഡോ. ജവഹർ, കാരോട് പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ ഉദയൻ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ​െങ്കടുത്തു. വളൻറിയർമാരുടെ സഹായത്തോടെ ബോധവത്​കരണ പ്രവർത്തങ്ങൾ നടത്താനും കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനിച്ചു. ലോക്​ഡൗൺ പ്രഖ്യാപിച്ച തീരദേശ മേഖലയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. സർക്കാർ സഹായമെന്ന നിലയിൽ എത്തിക്കുന്ന അഞ്ചു കിലോ അരിയുടെ വിതരണം ആരംഭിച്ചു. Photo: photo blpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.