കൂട്ടിയിട്ട മണ്ണ് വീടിൻെറ മതില്‍ തകര്‍ത്തു വെള്ളറട: മണ്ണുമാഫിയ വീടിൻെറ മതില്‍ തകര്‍ക്കുകയും റോഡ് ചളിക്കളമാക്കുകയും ചെയ്തതായി പരാതി. വെള്ളറട ചുണ്ടിക്കലാണ് സംഭവം. ചുണ്ടിക്കല്‍ രാജയ്യൻെറ വീടിൻെറ മതിലിനു മുന്നില്‍ ടിപ്പര്‍ ലോറി ഉപയോഗിച്ച് കൂട്ടിയിട്ട 20 ലോഡിലേറെ മണ്ണാണ് മതില്‍ തകര്‍ത്തത്. ഇയാള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. കുറച്ചുകാലത്തെ ഇടവേളക്കുശേഷം വെള്ളറട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മണ്ണ് മാഫിയ വീണ്ടും സജീവമായി. പുരയിടത്തില്‍ നിന്നെടുത്ത മണ്ണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. മണ്ണുമായി ചീറിപ്പായുന്ന ടിപ്പറില്‍നിന്ന് ചൊരിഞ്ഞുവീഴുന്ന മണ്ണ് റോഡിലേക്കുവീണ് മഴയില്‍ കുതിര്‍ന്ന് ചളിയായി പനച്ചമൂട് വെള്ളറട റോഡ് അപകടകരമായി മാറി. റോഡിലെ ചെളിയില്‍ പല ഇരുചക്ര വാഹനങ്ങളും വഴുതി വീണ് അപകടമുണ്ടാകുകയും ചെയ്തു. പൊലീസിൻെറ ഒത്താശയോടെയാണ് മണ്ണ് മാഫിയ വെള്ളറടയില്‍ തഴച്ചുവളരുന്നതെന്നാണ് ആക്ഷേപം. പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് തടസ്സമാകുന്ന മണ്ണ് മാഫിയയെ അമര്‍ച്ച ചെയ്യാൻ അധികാരികള്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. mannamafia neshepicha manne mathilkette thakartha nelail vellaradail mannemafia manne edeche kadathia nelail ചിത്രം. മണ്ണ് മാഫിയ ഇടിച്ചുനിരത്തിയ ചൂണ്ടിക്കലിലെ പുരയിടം 2. മണ്ണ് മറിഞ്ഞ് രാജയ്യൻെറ മതില്‍ തകര്‍ന്നനിലയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.