കണ്ടെയ്ൻമെൻറ് സോണുകളിൽ കൂടുതൽ സമ്പർക്കപ്പകർച്ച

കണ്ടെയ്ൻമൻെറ് സോണുകളിൽ കൂടുതൽ സമ്പർക്കപ്പകർച്ച ഇരവിപുരം: കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട കൊല്ലം കോർപറേഷനിൽപെട്ട ആക്കോലിൽ, മയ്യനാട് പഞ്ചായത്തിൻെറ അതിർത്തി പ്രദേശമായ കൂട്ടിക്കട എന്നിവിടങ്ങളിൽ എഴുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിക്കടയിലെ ഒരു വ്യാപാരി, മെക്കാനിക്​ എന്നിവർക്കും ആക്കോലിൽ അഞ്ചുപേർക്കുമാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച് മരിച്ച വാളത്തുംഗൽ ആക്കോലിൽ സ്വദേശി ത്യാഗരാജ​ൻെറ അയൽവാസികൾക്കാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയവരിൽ ഒരാൾ കൊല്ലത്തെ പ്രമുഖ കടകളിലെല്ലാം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ത്യാഗരാജ‍​ൻെറ മരണത്തെ തുടർന്ന് ആരോഗ്യ വകുപ്പ് നൂറിലധികം പേരുടെ സാമ്പിൾ ശേഖരിച്ചിരുന്നു. രോഗം കണ്ടെത്തിയവരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പറക്കുളത്തെ ഒരു കടയിലെ ജീവനക്കാരനായിരുന്ന പള്ളിമുക്ക് ഭാരത് നഗർ സ്വദേശിയായ യുവാവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിദ്യാഭ്യാസ സ്കോളർഷിപ്​ വിതരണം കൊല്ലം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കൊല്ലം, കൊട്ടാരക്കര റീജനൽ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്‌കോളർഷിപ്​ ആരംഭിച്ചു. ഭിന്നശേഷിയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിക്ക് ഹയർ സെക്കൻഡറി പഠനത്തിന് മൂന്ന് ഗഡുക്കളായാണ് സ്കോളർഷിപ്​ നൽകുന്നത്. വർഷം 12,000 രൂപയാണ് സ്കോളർഷിപ്​. ബാങ്ക് ദേശസാത്​കരണ ദിനമായ ഞായറാഴ്ച ജി.എസ്. ജയലാൽ എം.എൽ.എ സ്കോളർഷിപ്​ തുകയുടെ ആദ്യ ഗഡു വിതരണം ചെയ്തു. എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. അൻസാരി, ജില്ല സെക്രട്ടറി യു. ഷാജി, ചെയർമാൻ ജയകുമാർ, ജോ. സെക്രട്ടറി നവീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.