തീരദേശം പട്ടിണിയിൽ; സർക്കാർ സഹായമെത്തിക്കണമെന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് വിവിധ ജില്ലകളിൽ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതോടെ കൊടും പട്ടിണിയിലായ തീരദേശത്ത് സർക്കാർ സഹായമെത്തിക്കണമെന്ന് നാഷനൽ ഫിഷ്​ വർക്കേഴ്​സ്​ ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ ആവശ്യപ്പെട്ടു. എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ തീരവാസികൾക്ക്​ ഒരു മാസത്തേക്കെങ്കിലും സൗജന്യറേഷനും പലവ്യഞ്ജന കിറ്റും നൽകണം. തീരപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.