പാലത്തായി: വിമൺ ജസ്റ്റിസ് മൂവ്മൻെറ് നിൽപ് സമരം നടത്തി തിരുവനന്തപുരം: പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ സർക്കാറും ബി.ജെ.പിയും ഒത്തുകളിച്ചതായി ആരോപിച്ച് വിമൺ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപ് സമരം സംഘടിപ്പിച്ചു. കുറ്റപത്രത്തിൽനിന്ന് പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻെറ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്ന വാർത്ത ഒത്തുകളി വ്യക്തമാക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു. മിനി വേണുഗോപാൽ, സുബൈദ കക്കോടി, ഉഷാ കുമാരി, ചന്ദ്രിക കൊയ്ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, സൽവ, കെ.കെ. റഹീന തുടങ്ങിയവർ നിൽപ് സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.