ജില്ല പകുതിയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽ

ജില്ല പകുതിയും കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണത്തിൽ കിഴക്കൻ മേഖലയിൽ മിക്ക പഞ്ചായത്തും കണ്ടെയ്ൻമൻെറ് സോൺ കൊല്ലം: ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ 33 ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ൻമൻെറ് സോണിലാക്കി കലക്ടർ ഉത്തരവിട്ടു. കോർപറേഷനിലെ ചില വാർഡുകളിലും നിയന്ത്രണമേർപ്പെടുത്തി. ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം, അഞ്ചൽ, അലയമൺ, ഏരൂർ, വെട്ടിക്കവല, ശൂരനാട്, തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, ക്ലാപ്പന, നീണ്ടകര, നെടുമ്പന, കുലശേഖരപുരം, പേരയം, ഇടമുളയ്ക്കൽ, വെളിനല്ലൂർ, തെന്മല, മേലില, തൊടിയൂർ, ശൂരനാട്, ആലപ്പാട്, വിളക്കുടി, മയ്യനാട്, കരീപ്ര, ഉമ്മന്നൂർ, ചിതറ, കുമ്മിൾ, കടയ്​ക്കൽ പഞ്ചായത്തുകളാണ് നിയന്ത്രണത്തിന് കീഴിലുള്ളത്. കൂടാതെ കൊല്ലം കോർപറേഷനിലെ ശക്തികുളങ്ങര, കാവനാട്, വാളത്തുംഗൽ, ആക്കോലിൽ, തെക്കുംഭാഗം, ഇരവിപുരം ഡിവിഷനുകളിലും പരവൂർ മുനിസിപ്പാലിറ്റിയുടെ നെടുങ്ങോലം, ഓല്ലാക്കൽ, മാർക്കറ്റ്, ടൗൺ, വടക്കുംഭാഗം, കുരണ്ടിക്കുളം, വാറുകുളം, പുറ്റിങ്ങൽ, റെയിൽവേ സ്​റ്റേഷൻ എന്നീ ഡിവിഷനുകളെയും നിയന്ത്രണത്തിൽ ഉൾപ്പെടുത്തി. സമീപ ജില്ലകളിലെ സാഹചര്യങ്ങളും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകാനുള്ള സാധ്യതയും പരിഗണിച്ചാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി. -------------------------- ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സ തുടങ്ങി കൊല്ലം: ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സ ആരംഭിച്ചു. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളിയെക്കൂടാതെയാണ് പ്രധാന ചികിത്സ കേന്ദ്രമായി ജില്ല ആശുപത്രിയിലും ചികിത്സ ആരംഭിച്ചത്. ഇവിടെ 50 കിടക്കകളാണ് അടിയന്തരമായി ക്രമീകരിച്ചിരിക്കുന്നത്. 300 രോഗികളെവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. ഇവിടെ ഐ.സി.യു, അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമാത്രമേ ഇനി ചികിത്സയുണ്ടാകൂ. മറ്റ് രോഗികളെ കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.