വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം

ഇനി തൊടാതെ സാനിറ്റൈസര്‍ എടുക്കാം കൊല്ലം: സ്പര്‍ശനത്താല്‍ മെഷീനില്‍ നിന്ന് കോവിഡ് പകരുമെന്ന ഭീതി വേണ്ട. പെരുമണ്‍ എന്‍ജിനീയറിങ് കോളജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്പര്‍ശിക്കാതെ സാനി​െറ്റെസര്‍ എടുക്കുന്ന മെഷീന്‍ നിര്‍മിച്ചത്. ഓട്ടോമാറ്റിക് സെന്‍സര്‍ സാനിറ്റൈസര്‍ മെഷീന്‍ കലക്ടര്‍ ബി. അബ്്ദുല്‍ നാസറിന് കൈമാറി. ഓട്ടോമാറ്റിക് സെന്‍സറിലേക്ക് കൈ കാണിച്ചാല്‍ രണ്ടര മില്ലി സാനിറ്റൈസര്‍ വീഴും. രണ്ടര ലിറ്റര്‍ സാനിറ്റൈസര്‍ സൂക്ഷിക്കാം. മെഷീന്‍ ഭിത്തിയില്‍ തൂക്കാം. മേശപ്പുറത്തും വെക്കാം. രണ്ടര കിലോ ഭാരമുണ്ട്. ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി മെഷീനില്‍ ബസര്‍ ശബ്​ദസംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. പ്രതീഷ്, എസ്​. അനന്തു, ആര്‍.എസ.് രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം വികസിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. സെഡ്​.എ. സോയ, അധ്യാപകരായ ഡോ. ബിന്ദു പ്രകാശ്, രഞ്ജിത്ത് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് മെഷീന്‍ നിര്‍മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.