കോവിഡ് പ്രതിരോധത്തിൽ മാതൃക തീർത്ത് വനിതകളും

നെയ്യാറ്റിൻകര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ട ഇടപെടലുകളിലൂടെ കെ.എസ്.ആർ.ടി.സിയിലെ വനിത ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ, ക്ലർക്ക്, സ്​റ്റോർ, സി.എൽ.ആർ വിഭാഗങ്ങളിൽപെട്ട 67 വനിതകളാണ് പ്രതിരോധ മാതൃകകൾ ഒരുക്കുന്നത്. കുടുംബശ്രീ മിഷനുമായി സഹകരിച്ച് ഡിപ്പോയിലെ എല്ലാ വനിത ജീവനക്കാർക്കും പ്രതിരോധ സുരക്ഷ കണ്ണടകൾ വിതരണംചെയ്തു. നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് എല്ലാ ജീവനക്കാർക്കും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നുകളും വിതരണം ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ വനിത സബ് കമ്മിറ്റിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ നിർവഹിച്ചു. വനിത സബ് കമ്മറ്റി ചെയർപേഴ്സൺ വി. അശ്വതി അധ്യക്ഷത വഹിച്ചു. ജനറൽ സൂപ്രണ്ട് രശ്മി രമേഷ്, സ്​റ്റോർ ഇഷ്യൂവർ ഷീജ, കണ്ടക്ടർമാരായ എസ്. ശ്യാമള, കെ.പി. ദീപ, എസ്. സുജ, വി. സജിതകുമാരി, ക്ലർക്കുമാരായ ഇന്ദുലേഖ, ധന്യ, വി.എസ്. മഞ്ജു, സി.എൽ.ആർ ജീവനക്കാരി ഷീല തുടങ്ങിയവർ പങ്കെടുത്തു. 25 ലിറ്റർ സാനിറ്റൈസർ എ.ടി.ഒ എസ്. മുഹമ്മദ് ബഷീറിന് കൈമാറി. ജീവനക്കാരുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചെയർപേഴ്സൺ ഉപഹാരം സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.