പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്​റ്റിൽ

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും അറസ്​റ്റിൽ. കുടവൂർ പുല്ലൂർമുക്ക് സ്വദേശിനിയാണ്​ ചിറയിൻകീഴ്​ ശാർക്കര തെക്കതിൽ വീട്ടിൽ ബിഥോവൻ എന്നയാളുമായി ഒളിച്ചോടിയത്​. കഴിഞ്ഞ ഏതാനും മാസമായി ടാപ്പിങ്​ ജോലിക്കു വന്ന ബിഥോവനമായി അടുപ്പത്തിലായ യുവതിയെ ഒമ്പതിന് രാവിലെ പത്തോടെയാണ് കാണാതായത്. ഇരുവരും ചേർന്ന് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് കല്ലമ്പലം പൊലീസ് സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് രണ്ടുപേരെയും പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.