കിണറ്റിൽവീണ ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കല്ലമ്പലം: കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കരവാരംകുന്നത്തു വാതുക്കൽ സ്മിതാഭവനിൽ വസന്തകുമാരിയുടെ ആടാണ് അയൽവാസിയുടെ കിണറ്റിലകപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് നാൽപതടിയോളം ആഴവും പത്തടിയോളം വെള്ളവുമുള്ള കിണറ്റിൽ ആട് വീണത്​. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി വല ഉപയോ​ഗിച്ച് ആടിനെ കരക്കെത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ അ​ഗ്​നിരക്ഷാ നിലയത്തിലെ എ.എസ്.ടി.ഒ ജി. മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ ജി. മധുസൂദനൻനായർ, എസ്.ഡി സജിത്ത് ലാൽ, സി.ആർ. ചന്ദ്രമോഹൻ, ഷിജാം, സജിം, വിദ്യാരാജ്, ശ്രീരാ​ഗ്, അഷ്​റഫ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. got ചിത്രം: കിണറ്റിലകപ്പെട്ട മുട്ടനാടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.