എസ്​.എസ്​.ഐയുടെ കൊലപാതകം: ആറുപേർക്കെതിരെ കുറ്റപത്രം

നാഗർകോവിൽ: കളിയിക്കാവിള എസ്​.എസ്​.ഐ വിൽസനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി ആറുപേർ​െക്കതിരെ ചെന്നൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. കന്യാകുമാരി ജില്ലക്കാരായ അബ്​ദുൽ ഷമീം (30), വൈ. തൗഫീക്ക് (27), കടലൂർ സ്വദേശികളായ ഖാജ മൊഹിദ്ദീൻ (53), ജാഫർ അലി(26), ബംഗളൂരു സ്വദേശികളായ മെഹബൂബ്​ പാഷ (48), ഇജാസ്​ പാഷ (46) എന്നിവർക്കെതിരെ 13 വകുപ്പുകൾ ചുമത്തി. ഖാജ മൊഹിദ്ദീന് ഐ.എസ്​.ഐ.എസുമായി 2019 മേയ് മുതൽ ബന്ധമുള്ളതായി പറയുന്നു. ഇയാൾ തന്നെയാണ്​ അബ്​ദുൽ ഷമീം, തൗഫീക്ക്​ ഒഴികെ മറ്റുള്ളവരോട് നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും തയാറാക്കാൻ നിർദേശിച്ചത്. കർണാടക, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽനിന്നാണ് ഇവ സ്വരൂപിച്ചത്. 2020 ജനുവരിയിൽ തമിഴ്നാട് പൊലീസ്​ മെഹബൂബ്പാഷയെ ബംഗളൂരുവിൽ അറസ്​റ്റ്​ ചെയ്തതിനെ തുടർന്നാണ് തമിഴ്നാട് പൊലീസിനെ ആക്രമിക്കാൻ പ്രധാന പ്രതികളായ അബ്​ദുൽ ഷമീമിനെയും തൗഫീക്കിനെയും ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് ഇവർ ജനുവരി എട്ടിന് എസ്​.എസ്​.ഐ വിൽസനെ കൊലപ്പെടുത്തുകയും കേരളത്തിൽ ആയുധങ്ങൾ ഉപേക്ഷിച്ച ശേഷം മഹാരാഷ്​ട്രയിൽ ഒഴിവിൽ കഴി​െഞ്ഞന്നുമാണ്​ കണ്ടെത്തൽ. തുടർന്ന് ഉഡുപ്പിയിൽ എത്തിയപ്പോഴാണ് ജനുവരി 15ന് അറസ്​റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.