ആശ്രമം കുറ്റവാളികൾക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല

പോത്തൻകോട്: ഏതെങ്കിലും പ്രമാദമായ കേസ്​ വരുമ്പോൾ കുറ്റാരോപിതർക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല ശാന്തിഗിരി ആശ്രമമെന്നും ഇത്തരം അപവാദപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞദിവസം കസ്​റ്റംസ് ഉദ്യോഗസ്ഥർ എത്തിയതിനെതുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സ്വപ്ന സുരേഷ് ആശ്രമത്തിലെത്തിയെന്നും ആയുർവേദ ചികിത്സ തേടിയെന്നുമൊക്കെയുള്ള വ്യാജപ്രചാരണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥർ ആശ്രമത്തിലെത്തിയത്. വിവരങ്ങൾ ആരാഞ്ഞതിനുശേഷം ഉദ്യോഗസ്ഥർ പോയി മണിക്കൂറുകൾക്കകം ആശ്രമത്തിനെതിരെ സൈബർ ആക്രമണം തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനുമുമ്പും ചില കേസുകളിൽ സമാനരീതിയിൽ ഓൺലൈൻ മാധ്യമങ്ങൾ മുഖേന വ്യാജപ്രചാരണങ്ങൾ ആശ്രമത്തിനെതിരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്​' -സ്വാമി പറഞ്ഞു. ഔദ്യോഗികക്ഷണം സ്വീകരിച്ചാണ് യു.എ.ഇ കൗൺസിലി​ൻെറ ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രി അടക്കമുള്ള രാഷ്​ട്രീയ, സാംസ്കാരികരംഗങ്ങളിലെ പ്രമുഖരോടൊപ്പം പങ്കെടുത്തത്. അതി​ൻെറ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായരീതിയിൽ വാർത്ത പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ആശ്രമത്തെയും സന്യാസിമാരെയും പൊതുസമൂഹത്തിൽ അവഹേളിക്കാൻ ചിലർ ബോധപൂർവം നടത്തുന്ന ശ്രമത്തി​ൻെറ ഭാഗമാണെന്ന് പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.