കേപ്പിൽ മാതൃക എൻട്രൻസ് പരീക്ഷ

തിരുവനന്തപുരം: സഹകരണവകുപ്പിന് കീഴിലുള്ള കേപ്പ് കോളജുകളിൽ സൗജന്യ ഓൺലൈൻ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു. ജൂലൈ 11ന്​ രാവിലെ 10 മുതൽ പേപ്പർ ഒന്ന്​, ഉച്ചക്കുശേഷം 2.30 മുതൽ പേപ്പർ രണ്ട്​ എന്ന ക്രമത്തിലാണ് പരീക്ഷ നടത്തുന്നത്. എൻട്രൻസ് പരീക്ഷ കമീഷണർ നടത്തുന്ന പരീക്ഷയുടെ അ​േത മാതൃകയിൽ ഈ രംഗത്ത്​ പ്രാഗല്ഭ്യമുള്ളവർ അടങ്ങിയ പാനൽ തയാറാക്കിയ ചോദ്യ പേപ്പറാണ് ഉപയോഗിക്കുന്നത്. കോഴ്സിൽ രജിസ്​റ്റർ ചെയ്യാത്തവർക്ക് www.capekerala.org എന്ന വെബ്സൈറ്റ് വഴിയോ അതത്​ കോളജ് വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷൻ നടത്തി പരീക്ഷയിൽ പങ്കെടുക്കാമെന്ന് കേപ്പ് ഡയറക്ടർ ആർ. ശശികുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.