സ്വപ്ന സുരേഷി​െൻറ വസതിയിലേക്ക്​ മാർച്ച് നടത്തി

സ്വപ്ന സുരേഷി​ൻെറ വസതിയിലേക്ക്​ മാർച്ച് നടത്തി നെയ്യാറ്റിൻകര: സ്വർണക്കടത്ത്​ കേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷി​ൻെറ നെയ്യാറ്റിൻകരയിലെ വസതിയിലേക്ക്​ യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്​ പ്രവർത്തകരെ പൊലീസ് തടഞ്ഞത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടാക്കി. യൂത്ത് കോൺഗ്രസ്​ നിയോജക മണ്ഡലം പ്രസിഡൻറ്​ ചെങ്കൽ റെജിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, ദലിത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി കവളാകുളം സന്തോഷ്, യൂത്ത് കോൺഗ്രസ്​ ജില്ല സെക്രട്ടറി പ്രമോദ്, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്​ ആർ.എസ്. അക്ഷയ്, ജില്ല ജനറൽ സെക്രട്ടറി കുളത്തൂർ ശരത്ത്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ്​ പത്താംകല്ല് സുഭാഷ്, വിനീത് കൃഷ്ണ, അബിൻ തുടങ്ങിയവർ നേതൃത്വം നൽകി. അറസ്​റ്റ്​ ചെയ്ത പ്രവർത്തകരെ കോൺഗ്രസ്​ നേതാവും കോവളം എം.എൽ.എ യും ആയ എം. വിൻസൻറ്​ ബാലരാമപുരം പൊലീസ് സ്​റ്റേഷനിൽ എത്തി സന്ദർശിച്ചു. Photo: balaramapuram photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.