തിരുവനന്തപുരം: കഴിഞ്ഞ അധ്യയനവർഷം സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ഭക്ഷ്യ കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 10.30ന് ടെലി കോൺഫറൻസിലൂടെ 14 ജില്ലകളിെലയും ഭക്ഷ്യ കിറ്റ് വിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് തൃശൂർ ജില്ലയിലെ കോടാലി ഗവ. എൽ.പി സ്കൂളിൽ രക്ഷാകർത്താക്കള്‍ക്ക് നേരിട്ട് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചേർത്തലയിൽ നടക്കുന്ന ചടങ്ങിൽ പങ്കാളിയാകും. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യകിറ്റുകൾ സ്കൂളുകളിൽ എത്തിക്കുന്നത് സൈപ്ലകോ ആണ്. ആദ്യഘട്ടത്തിൽ പ്രീ പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷാകർത്താക്കൾ ഭക്ഷ്യ കിറ്റുകൾ കൈപ്പറ്റേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.