സാ​േങ്കതിക സർവകലാശാല പരീക്ഷനടത്തിപ്പിൽ അനിശ്ചിതത്വം

തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലയിൽ മാറ്റിവെച്ച അവസാന സെമസ്​റ്റർ ബി.ടെക്​ ഉൾപ്പെടെ പരീക്ഷകൾ എന്ന്​ നടത്തുമെന്നതിൽ അനിശ്ചിതത്വം. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ്​ ജൂലൈ ഒന്നിന്​ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിയത്​. പരീക്ഷനടത്തിപ്പ്​ സംബന്ധിച്ച തീരുമാനം അക്കാദമിക്​ കമ്മിറ്റിക്ക്​ വിട്ടാണ്​ പരീക്ഷ മാറ്റിയത്​. അക്കാദമിക്​ കമ്മിറ്റി യോഗം ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇതര സർവകലാശാലകളിൽ നിന്ന്​ വ്യത്യസ്​തമായി സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ളതാണ്​ സ​ാ​േങ്കതിക സർവകലാശാലക്ക്​ പരീക്ഷ നടത്തിപ്പിൽ കോവിഡ്​ വ്യാപനകാലത്തെ പ്രധാന വെല്ലുവിളി. പല എൻജിനീയറിങ്​ കോളജുകളും ക​െണ്ടയ്​ൻമൻെറ്​ സോണുകളിലാണ്​. ഇവിടെ വന്ന്​ വിദ്യാർഥികൾക്ക്​ പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണ്​. പരീക്ഷക്ക്​ മുന്നോടിയായി വന്ന്​ താമസിക്കാൻ ഹോസ്​റ്റലുകളും തുറക്കാൻ കഴിയാത്ത സാഹചര്യം. അവസാനവർഷ ബി.ടെക്​ വിദ്യാർഥികളിൽ 5000ത്തോളം പേർ വിവിധ കമ്പനികളിൽ ​േജാലിക്കായി കാമ്പസ്​ ​േപ്ലസ്​മൻെറ്​ ലഭിച്ചവരാണ്​. പലർക്കും ജൂലൈ അവസാനവും ആഗസ്​റ്റിലുമായി ജോലിക്ക്​ ചേരാൻ പരീക്ഷ ഫലം വന്ന്​ സർട്ടിഫിക്കറ്റ്​ ലഭിക്കണം​. കമ്പനികൾ സാവകാശം അനുവദിച്ചില്ലെങ്കിൽ ഉറപ്പായ ജോലി നഷ്​ടമാക​ും. ​ അവസാനവർഷ പരീക്ഷ നടത്താത്ത സർവകലാശാലകൾക്ക്​ സെപ്​റ്റംബർ അവസാനം പരീക്ഷ നടത്താനാണ്​ യു.ജി.സി ശിപാർശ. സെപ്​റ്റംബറിൽ പരീക്ഷ നടത്തിയാൽ ഫലം പ്രസിദ്ധീകരിക്കാൻ നവംബർ ആകും. ഫലത്തിൽ വിദ്യാർഥികൾക്ക്​ ഒരു അക്കാദമിക വർഷം നഷ്​ടമാകും. പൊതുപരീക്ഷ ഒഴിവാക്കി സാധ്യമായ രീതിയിൽ ഇ​േൻറണൽ പരീക്ഷ നടത്തി മുൻ സെമസ്​റ്റർ പരീക്ഷ മാർക്കുകളുമായി സമീകരിച്ച്​ മാർക്ക്​ നൽകാനുള്ള നിർദേശം സർവകലാശാല നിയോഗിച്ച സമിതി മുന്നോട്ടുവെച്ചിരുന്നെങ്കിലും അധ്യാപകസംഘടനകളിൽനിന്ന്​ എതിർപ്പുയർന്നതോടെ നടപ്പായില്ല. ഇൗ രീതിയിൽ മൂല്യനിർണയം നടത്തിയ കോഴിക്കോട്​ എൻ.​െഎ.ടി കഴിഞ്ഞ രണ്ടിന്​ അവസാന സെമസ്​റ്റർ ഫലം പ്രസിദ്ധീകരിച്ചു. മറ്റ്​ സംസ്ഥാനങ്ങളിലെ സാ​േങ്കതിക സർവകലാശാലകളും സമാന രീതി അവലംബിച്ചെങ്കിലും കേരളത്തിൽ എതിർപ്പുയർന്നു. ഫലത്തിൽ കാമ്പസ്​ ​േപ്ലസ്​മൻെറ്​ ലഭിച്ച വിദ്യാർഥികൾക്ക്​ ജോലി നഷ്​ടപ്പെടുമെന്ന സാഹചര്യമായി. അടുത്ത ആഴ്​ച അക്കാദമിക്​ കമ്മിറ്റി ചേർന്ന്​ തീരുമാനമെടുക്കുമെന്നാണ്​ സർവകലാശാല അധികൃതർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.