ടാങ്കർ ലോറി ആശങ്കയിലാക്കി

കോവളം: കൊച്ചിയിൽ നിന്നും എൽ.പി.ജി ഇന്ധനവുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നാട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കി. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ഓടിച്ചുവന്ന ടാങ്കർ ആഴാകുളം അണ്ടർപാസിന് സമീപം ഗതാഗത തടസ്സം സൃഷ്​ടിച്ച് റോഡിൽ നിർത്തിയിട്ടതോടെ നാട്ടുകാർ കൂടി. പൊലീസ് സ്ഥലത്തെത്തി ഡ്രൈവറുമായി സംസാരിച്ചെങ്കിലും വാഹനത്തി​ൻെറ രേഖകളോ ഡ്രൈവിങ്​ ലൈസൻസോ ഇയാളുടെ കൈയിലില്ലായിരുന്നു. ചൊവ്വാഴ്ച എറണാകുളത്ത് നിന്നും യാത്ര തുടങ്ങിയതാണെന്നും തനിക്ക് ഉറക്കക്ഷീണമുണ്ടെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ആവശ്യമായ രേഖകളും ഡ്രൈവിങ്​ ലൈസൻസും കൈയിൽ ഇല്ലാതിരുന്നതിനാൽ വാഹനം പൊലീസ് കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.