വെട്ടുറോഡ് ജങ്​ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചു

കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്​ൾ ലോക് ഡൗൺ നിലവിൽ വന്നതോടെ നാഷനൽ ഹൈവേയിൽനിന്ന്​ നഗരത്തിലേക്കുള്ള കവാടമായ വെട്ടുറോഡ് ജങ്​ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചു. ആംബുലൻസ് ഉൾ​െപ്പടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുന്നുള്ളൂ. ഡി.സി.പി ദിവ്യഗോപിനാഥ് സ്ഥലത്തെത്തി കൂടുതൽ നിർദേശങ്ങൾ നൽകി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസ​േൻററ്റിവ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. അതുകൂടി പരിഗണിച്ച് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. തൊട്ടടുത്ത നഗര പ്രദേശമായ കാട്ടായിക്കോണത്തും പൊലീസ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 20200706_170243 കാപ്ഷൻ: ദേശീയ പാതയിൽനിന്ന്​ നഗരത്തിലേക്കുള്ള പ്രധാന കവാടമായ വെട്ടുറോഡ് ജങ്​ഷൻ പൊലീസ് ബാരിക്കേഡ് കൊണ്ട് അടയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.