അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കിളികൊല്ലൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ വീട്ടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പൊലീസ്​ പിടിച്ചെടുത്തു. കിളികൊല്ലൂർ പുന്തലത്താഴം കട്ടവിള റാഷിദ് മൻസിലിൽ റഹീമി​ൻെറ (54)‍ വീട്ടിലും സമീപത്തുള്ള ഷെഡിലും സൂക്ഷിച്ചിരുന്ന പൊതുവിതരണത്തിനുള്ള വെള്ള, റോസ്​ ഇനത്തിൽപെട്ട 42 ചാക്ക് റേഷനരിയാണ് പിടിച്ചെടുത്തത്. ഇയാൾക്കെതിരെ പൊലീസ്​ കേസെടുത്തു. ഇലക്േട്രാണിക് ത്രാസ്​, സപ്ലൈകോയുടെ എംബ്ലം പതിച്ച അഞ്ച് കാലിച്ചാക്ക് എന്നിവയും ഇതോടൊപ്പം പിടിച്ചെടുത്തു. സ്​പെഷൽബ്രാഞ്ച് സബ് ഇൻസ്​പെക്ടർ ആർ. ജയകുമാർ, കിളികൊല്ലൂർ എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയില്‍ കോവിഡ് കൗണ്‍സലിങ് തുടങ്ങി കൊല്ലം: കോവിഡ് രോഗബാധയുള്ളവര്‍ക്കും രോഗത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കും കൂടുതലറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിവ് നല്‍കാന്‍ കോവിഡ് എക്‌സ്പീരിയന്‍സ്ഡ് കൗണ്‍സലിങ് പദ്ധതിക്ക് തുടക്കമായി. ഫോണ്‍: 7356339359, 8281086130.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.