തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ജില്ലയിൽ താഴെപ്പറയുന്ന രീതിയില്‍ സര്‍വിസുകള്‍ ക്രമീകരിച്ചതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. നഗരപരിധിക്കുള്ളില്‍ പൊതുഗതാഗതം നിര്‍ത്തിെവച്ചതിനാൽ പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, വിഴിഞ്ഞം യൂനിറ്റുകളില്‍നിന്ന് സര്‍വിസ് ഉണ്ടായിരിക്കില്ല. അതേസമയം വിദേശരാജ്യങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വിസ് നടത്തും. എം.സി റോഡില്‍ ഓര്‍ഡിനറി സര്‍വിസുകള്‍ മരുതൂര്‍ ജങ്ഷന്‍വരെ നടത്തും. നെടുമങ്ങാട്, വെഞ്ഞാറമൂട് ഡിപ്പോകള്‍ സംയുക്തമായി ഈ റൂട്ടിലുള്ള സര്‍വിസുകള്‍ ആവശ്യാനുസരണം ക്രമീകരിക്കും. ആറ്റിങ്ങല്‍- തിരുവനന്തപുരം റൂട്ടില്‍ കണിയാപുരംവരെ സര്‍വിസ് നടത്തും. മലയിന്‍കീഴ് - പേയാട് റൂട്ടില്‍ കുണ്ടമണ്‍കടവ് വരെ സര്‍വിസ് നടത്തും. കൂടാതെ കാട്ടാക്കട, വെള്ളറട യൂനിറ്റുകള്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ ആവശ്യാർഥം സര്‍വിസ് ക്രമീകരിക്കും. മലയിന്‍കീഴ് - പാപ്പനംകോട് റൂട്ടില്‍ പാമാംകോടുവരെ യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ കാട്ടാക്കട യൂനിറ്റില്‍നിന്ന് സര്‍വിസ് നടത്തും. തിരുവനന്തപുരം - കളിയിക്കാവിള റൂട്ടില്‍ പ്രാവച്ചമ്പലം ജങ്ഷനിലെത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്നവിധത്തില്‍ സര്‍വിസുകള്‍ ക്രമീകരിക്കും. നെയ്യാറ്റിന്‍കര, പാറശ്ശാല യൂനിറ്റുകള്‍ സംയുക്തമായി ഈ റൂട്ടിലെ സര്‍വിസുകള്‍ ക്രമീകരിക്കുന്നതാണ്. വിഴിഞ്ഞം-പൂവാര്‍ റൂട്ടില്‍ ചപ്പാത്തുവരെ മാത്രമേ സര്‍വിസ് ഉണ്ടായിരിക്കുകയുള്ളൂ. പൂവാര്‍ യൂനിറ്റില്‍നിന്ന് ആവശ്യാനുസരണം സര്‍വിസ് നടത്തും. പേരൂര്‍ക്കട - നെടുമങ്ങാട് റൂട്ടില്‍ ആറാംകല്ല് ജങ്ഷന്‍വരെ സര്‍വിസ് ക്രമീകരിക്കും. നെടുമങ്ങാട് യൂനിറ്റ് ഈ റൂട്ടില്‍ അധികമായി സര്‍വിസുകള്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഓപറേറ്റ് ചെയ്യുന്നതാണ്. നെയ്യാറ്റിന്‍കരനിന്നുള്ള ബോണ്ട് സര്‍വിസ് നിയന്ത്രണം തീരുന്നതുവരെ ഉണ്ടായിരിക്കില്ല. നഗരത്തിനുള്ളിലെ യൂനിറ്റുകളില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ജില്ല കലക്റേറ്റില്‍നിന്ന് ആവശ്യപ്പെടുന്നപക്ഷം നിബന്ധനകള്‍ക്ക് വിധേയമായി സര്‍വിസുകള്‍ ക്രമീകരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.