കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂനിയൻ ആഹ്വാന ചെയ്ത സത്യഗ്രഹം കിളിമാനൂർ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പഴയകുന്നുമ്മേൽ, കിളിമാനൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമരം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷനായി. കെ.ജി. പ്രിൻസ് സ്വാഗതം പറഞ്ഞു. പള്ളിക്കലിൽ എൻ.ആർ.ഇ.ജി യൂനിയൻ ജില്ല ട്രഷറർ മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ജി.ആർ. ഷീജ അധ്യക്ഷയായി. അടുക്കൂർ ഉണ്ണി സ്വാഗതം പറഞ്ഞു. കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം ബി. സത്യൻ ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ്കുമാർ അധ്യക്ഷനായി. ബേബി ഗിരിജ സ്വാഗതം പറഞ്ഞു. നഗരൂരിൽ സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. ഷീബ അധ്യക്ഷയായി. എം. രഘു സ്വാഗതം പറഞ്ഞു. മടവൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. എം.എസ്. റാഫി അധ്യക്ഷനായി. എച്ച്. നാസർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.