നെടുമങ്ങാട്: ഗവ. കരാറുകാർ നെടുമങ്ങാട് തലൂക്ക് ഓഫിസിനു മുന്നിൽ ധർണ നടത്തി. ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് പത്തു ശതമാനം ഇളവ് നൽകുന്നത് അവസാനിപ്പിക്കുക, അഞ്ച് ലക്ഷം രൂപ വരെ ഇ-ടെൻഡറിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് സലിം, ജി. മോഹൻകുമാർ, ഹരിലാൽ, ഷഹീദ്, ബിനു, കുമാരൻ, അയൂബ് ഖാൻ, അനിൽകുമാർ, നിസാറുദീൻ എന്നിവർ സംസാരിച്ചു. ഫോട്ടോ : കേരള ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് തലൂക്ക് ഓഫിസിനുമുന്നിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.