നെയ്യാര്‍ മേള: പന്തല്‍ കാല്‍നാട്ടി

നെയ്യാര്‍ മേള: പന്തല്‍ കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചു നെയ്യാറ്റിന്‍കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംഘടിപ്പിക്കുന്ന നെയ്യാര്‍മേളയുടെ വേദിയായ ആറാലുംമൂട് തലയല്‍ കേശവന്‍നായര്‍ നഗറില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം കെ. ആന്‍സലന്‍ എം.എൽ.എ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, സമിതി ജില്ല കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ്, പി. ബാലചന്ദ്രന്‍നായര്‍, നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗണ്‍സിലര്‍മാരായ ഷാമില, പ്രസന്നകുമാര്‍, മൊബൈല്‍ വ്യാപാരി വ്യവസായി സമിതി ജില്ല ജോയന്‍റ് സെക്രട്ടറി എം. രാജ്മോഹന്‍, സി.പി.എം ആറാലുംമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ, സമിതി ഏരിയ പ്രസിഡന്‍റ് പെരുങ്കടവിള സുരേഷ് കുമാര്‍, ഗ്രൗണ്ട് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. തലയല്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. സെപ്​റ്റംബര്‍ രണ്ടുമുതല്‍ 18 വരെയാണ് നെയ്യാര്‍ മേള. photo file name: WhatsApp Image 2022-08-22 at 12.11.05 PM.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.