മേഴ്സി ചാൻസ് രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ ബി.എസ്സി/ ബി.കോം (മേഴ്സി ചാൻസ് 2014, 2015, 2016 അഡ്മിഷൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫലം മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (റെഗുലർ - 2020 സ്കീം, സപ്ലിമെന്‍ററി മേഴ്സി ചാൻസ്- 2011 സ്കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ രണ്ടിനകം ഓൺലൈനായി സമർപ്പിക്കണം. പരീക്ഷ കേന്ദ്രം ആഗസ്റ്റ് 25ന് ആരംഭിക്കുന്ന ബി.എസ്സി ആന്വൽ സ്കീം പാർട്ട് 1&2 ആഗസ്റ്റ് സെഷൻ (കംബൈൻഡ് സെഷൻ ഓഫ് സെപ്റ്റംബർ 2021, മേയ് 2022) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ കേന്ദ്രങ്ങളുടെ മാറ്റം ചുവടെ ചേർക്കുന്നു. പന്തളം എൻ.എസ്.എസ് കോളജ്, ചേർത്തല എസ്.എൻ കോളജ്, ആലപ്പുഴ എസ്.ഡി കോളജ്, കായംകുളം എം.എസ്.എം കോളജ്, ആലപ്പുഴ സെന്‍റ് ജോസഫ് കോളജ് ഫോർ വുമൺ എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ യു.ഐ.ടി ആലപ്പുഴയിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. കൊല്ലം എസ്.എൻ കോളജ്, കൊല്ലം ശ്രീനാരായണ കോളജ് ഫോർ വുമൺ, കൊട്ടാരക്കര എസ്.ജി കോളജ്, കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് എന്നിവിടങ്ങൾ പരീക്ഷകേന്ദ്രങ്ങളായി അപേക്ഷിച്ചവർ കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്സ് സയൻസിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. ആറ്റിങ്ങൽ ഗവ. കോളജ്, നെടുമങ്ങാട് ഗവ. കോളജ്, ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം ഗവ. സംസ്കൃത കോളജ്, യൂനിവേഴ്സിറ്റി കോളജ്, വിഴിഞ്ഞം ൈക്രസ്റ്റ് കോളജ്, തിരുവനന്തപുരം ഗവ. കോളജ് ഫോർ വുമൺ എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ തിരുവനന്തപുരം എം.ജി കോളജിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.