യുവാവ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

ബാലരാമപുരം: ബാറിൽ വെച്ചുണ്ടായ കൈയേറ്റത്തെതുടർന്ന് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ച സംഭവത്തിൽ ബാർ മാനേജരും ജീവനക്കാരും ഉൾപ്പെടെ മൂന്നുപേരെ ബാലരാമപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. ബാലരാമപുരത്തെ ബാറിന്‍റെ മാനേജരായിരുന്ന കുമാരപുരം മോസ്​ക് ലെയ്നിൽ അനിൽകുമാർ (41), അമരവിള ചെങ്കൽ സന്തോഷ് കുമാർ (50), ഊരൂട്ടമ്പലം കാരണംകോട് സുകുമാരൻ (60) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 22ന് രാത്രിയാണ് സംഭവം. മദ്യപിച്ച് ബാറിൽ ബഹളമുണ്ടാക്കിയതിന്​ മർദനമേറ്റ് ചികിത്സയിലിരുന്ന ബാലരാമപുരം തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരക്ക്​ സമീപം ബൈജു (45) രണ്ടുദിവസത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഹൃദ്​രോഗിയായിരുന്ന ബൈജുവിനേറ്റ മർദനം മരണം വേഗത്തിലാക്കാൻ ഇടയാക്കിയതെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം സി.ഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.