ഗവർണർ ബി.ജെ.പി ചട്ടുകം -കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗിച്ച്​ സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്നും മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ്​ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണറുടെ ശാഠ്യം. ഫെഡറലിസത്തിനും ഭരണഘടനക്കും എതിരായ മോദി സർക്കാറിന്‍റെയും ബി.ജെ.പിയുടെയും ഈ കിരാതനീക്കത്തിന്​ ഒത്താശക്കാരായി ​കോൺഗ്രസിന്‍റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്​. ഈ പശ്​ചാത്തലത്തിൽ എൽ.ഡി.എഫ്​ സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ഭരണത്തിന്‍റെയും പ്രതിപക്ഷത്തെ കോൺഗ്രസ്​ ഉൾപ്പെടെ കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.