റീഗല്‍ ജ്വല്ലേഴ്‌സ് തിരുവനന്തപുരം ഷോറൂം തുറന്നു

തിരുവനന്തപുരം: സ്വര്‍ണാഭരണ നിര്‍മാണ-വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാനുഫാക്ചറിങ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്‌സിന്‍റെ ആറാമത്തെ ഹോള്‍സെയില്‍ ഷോറൂം തിരുവനന്തപുരം എം.ജി റോഡ് പുളിമൂട് ജങ്​ഷനില്‍ റീഗല്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി.കെ. ശിവദാസന്‍, മാനേജിങ്​ ഡയറക്ടര്‍ വിപിന്‍ദാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 50 വര്‍ഷത്തിലേറെയായി സ്വർണാഭരണ നിർമാണ-വിപണന രംഗത്തെ പ്രമുഖരായ റീഗല്‍ ജ്വല്ലേഴ്‌സിന് വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളും സ്വന്തമായി അനവധി നിർമാണശാലകളും ചേര്‍ന്ന വളരെ വലിയ മാനുഫാക്ചറിങ് യൂനിറ്റ് സ്വന്തമായുണ്ട്. നൂറു ശതമാനം പരിശുദ്ധിയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ മാത്രം ലഭിക്കുന്ന റീഗല്‍ ജ്വല്ലേഴ്‌സില്‍ ഒരു ഗ്രാം മുതലുള്ള എല്ലാ ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമേ ഈടാക്കൂ. അരനൂറ്റാണ്ട് മുമ്പ്​ തൃശൂരില്‍ തുടക്കം കുറിച്ച റീഗല്‍ ജ്വല്ലേഴ്സിന് കൊച്ചി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഷോറൂമുകളുണ്ട്. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങളുടെയും ഐ.ജി.​ഐ സര്‍ട്ടിഫൈഡ് വജ്രാഭരണങ്ങളുടെയും വിപുല ശേഖരമാണ് തിരുവനന്തപുരം ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.